ഡല്‍ഹി മുതല്‍ ഡല്‍ഹി വരെ


ഗുര്‍ഗാവിലെ വെയിലിന്റെ കാഠിന്യം


വളരെ അവിചാരിതമായാണ്‌ യാത്രകള്‍ എന്നെ തേടിയെത്തുന്നത്‌. 



ഇത്തവണ ബി.എം.ഡബ്ലിയുവിന്റെ എസ്‌. 1000 ആര്‍.ആര്‍.സൂപ്പര്‍ ബൈക്ക്‌ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന ചടങ്ങിലേക്കു നറുക്കുവീണു. പങ്കെടുക്കാന്‍ തെരഞ്ഞെടുത്ത മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടത്തിലേക്കു ഞാനും . കേരളത്തില്‍ നിന്നും 14 മാധ്യമ പ്രവര്‍ത്തകര്‍. ഒരു ദിവസത്തെ പരിപാടി.രാവിലെ കൊച്ചിയില്‍ നിന്നും തിരിക്കുക. വൈകിട്ട്‌ തിരിച്ചെത്തുക.
ഡല്‍ഹിയില്‍ ചെന്നിറങ്ങി അവിടെ നിന്നും ഗൂര്‍ഗാവിലേക്കു യാത്ര. ഗുര്‍ഗാവിലെ ബി.എം..ഡബ്ലിവിന്റെ ഇന്‍സ്റ്റിറ്റിയൂട്ടിലാണ്‌ ചടങ്ങ്‌. നട്ടുച്ചയ്‌ക്ക്‌ 12.30നാണ്‌ ചടങ്ങ്‌. പ്രമുഖ ബോളിവുഡ്‌ താരം ഷാഹിദ്‌ കപൂറാണ്‌ ബൈക്ക്‌ അവതരിപ്പിക്കുന്നത്‌.
പൂലര്‍ച്ചെ ആറ്‌ മണിക്കാണ്‌ കൊച്ചി- ഡല്‍ഹി ഇന്‍ഡിഗോ ഫ്‌ളെറ്റ്‌. രാവിലെ 5.20നു ബോര്‍ഡിങ്ങ്‌. ഉറക്കം വേണ്ടെന്നു വെച്ചു. പതിവ്‌ ജോലി കഴിഞ്ഞു പിന്നെ യാത്രയ്‌ക്കു വേണ്ട തയ്യാറെടുപ്പില്‍. മൂന്നരയോടെ പിക്ക്‌ അപ്പ്‌ വാഹനം എത്തി. നേരെ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക്‌. ആഭ്യന്തര ടെര്‍മിനല്‍ ഒന്നില്‍ എത്തുമ്പോഴേക്കും യാത്രക്കാര്‍ പ്രവേശിച്ചു തുടങ്ങി. കൊച്ചിയില്‍ നിന്നും പ്രിന്റ്‌ മീഡിയകളുടെ പ്രതിനിധികളായി ഞങ്ങള്‍ നാല്‌ പേര്‍ മാത്രം. ബാക്കി ഓട്ടോ മൊബൈല്‍ കൈകാര്യം ചെയ്യു്‌ന സ്‌പെഷ്യലിസ്റ്റുകള്‍ ഓണ്‍ ലൈന്‍ ജേര്‍ണലിസ്‌റ്റുകള്‍ പിന്നെ ബ്ലോഗന്മാരും.ചന്ദ്രികയിലെ റഫീഖ്‌ എന്നോടൊപ്പം. കന്നി വിമാന യാത്ര ആയതിനാല്‍ റഫീഖ്‌ ത്രില്ലില്‍.ത്ര
കൃത്യസമയത്തു തന്നെ വിമാനം പുറപ്പെട്ടു. രാവിലെ 9.30നു ഡല്‍ഹിയില്‍. അവിടെ ബിഎം.ഡബ്ലിയു അയച്ച്‌ ഡ്രൈവര്‍ എന്നോടൊപ്പം. ഹിന്ദി അല്ലാതെ മറ്റൊരു ഭാഷയും എന്തിനു വണ്‍,ടു ത്രി പോലും അറിയാത്ത തനി രാജസ്ഥാനി. പാര്‍ക്കിങ്ങ്‌ ഏരിയില്‍ കിടന്നിരുന്ന ഇഷ്ടനെ ഞാന്‍ തന്നെ കണ്ടുപിടിക്കേണ്ടി വന്നു. ഏറ്റവും ദുര്‍ഘടമായത്‌ ടിയാന്‍ വാഹനത്തിന്റെ നമ്പര്‍ പറഞ്ഞതോടെയാണ്‌. ഹിന്ദി അറിയാമെങ്കിലും ഉന്നീസ്‌ ,ബീസ്‌ കഴിഞ്ഞാല്‍ പിന്നെ എന്റെ കാര്യം കഴിഞ്ഞു. ഇതോടെ മറ്റൊരാളുടെ സഹായം വേണ്ടി വന്നു ടിയാന്റെ വാഹനം കണ്ടുപിടിക്കാന്‍. യാത്ര തുടങ്ങിയപ്പോള്‍ ഇഷ്ടനു പോകേണ്ട സ്ഥലം പോലും വശമില്ല. എന്റെ മൊബൈലില്‍ നിന്നും ഗൂര്‍ഗാവ്‌ ഡെസ്റ്റിനേഷന്‍ പോയിന്റായി ഇട്ടുകൊടുത്തു.പക്ഷേ ഗുര്‍ഗാവില്‍ എവിടെയാണെന്നു രാജസ്ഥാനിക്കു പിടിയില്ല. അതോടെ നേരത്തെ അവിടെ എത്തിയ റഫീഖിനെ വിളിക്കേണ്ടി വന്നു.
ഗൂര്‍ഗാവ്‌ റൂറലില്‍ സെക്ടര്‍ 14ലാ്‌ണ്‌ ബി.എം.ഡബ്ലിയുവിന്റെ ട്രെയ്‌നിങ്ങ്‌ സെന്റര്‍. ഇന്ത്യയില്‍ ബി.എം.ഡബ്ലിയുവിന്റെ ഏറ്റവും അധികം ജീവനക്കാര്‍ ഇവിടെയാണ്‌ പരിശീലനം നടത്തുന്നത്‌.
ഒരുകണക്കിനു അവിടെ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ എത്തിയത്‌ ഒരു സുന്ദരി. പക്ഷേ ഇപ്പോള്‍ ഇവിടെ നിന്നിട്ടു കാര്യമില്ല . പോയി കറങ്ങിയട്ടു വരൂ എന്ന ഉപദേശം. മരുഭൂമി പോലെ കിടക്കുന്ന ഗുര്‍ഗാവിലെ ഇന്‍ഡസ്‌ട്രിയല്‍ മേഖലയില്‍ എന്തു കാണാന്‍. അതോടെ കാത്തിരിക്കാന്‍ തന്നെ തീരുമാനിച്ചു.
10.30 ആയതോടെ വെയിലിനു തീപിടിച്ചു തുടങ്ങി. ഡല്‍ഹി ചുട്ടുപഴുക്കുന്ന സമയം .പുറത്തേക്കിറങ്ങിയാല്‍ കരിഞ്ഞുപോകുന്ന അവസ്ഥ. അതോടെ ബി.എം.ഡബ്ലിയുവിന്റെ സ്വീകരണമുറിയിലെ എയര്‍ കണ്ടീഷണറിന്റെ സുഖശീതളഛായയില്‍ സമയം കളിയാന്‍ തീരുമാനിച്ചു. വളരെ വിജനമായ പ്രദേശം. സ്വാഭാവികമായി വളര്‍ന്ന വന്ന ഒരു മരം പോലും ഇല്ല. ബി.എം.ഡബ്ലിയു ഓഫീസ്‌ കോംപ്ലക്‌സില്‍ പരിപാലിക്കുന്ന ചെടികള്‍ അല്ലാതെ മറ്റൊന്നു പോലും ഇല്ല.
ഉദ്‌ഘാടകന്‍ ഷാഹിദ്‌ കപൂര്‍ എത്തിയത്‌ ഒരു മണിക്ക്‌. നാരങ്ങ നീരില്‍ വടക്കേ ഇന്ത്യന്‍ മസാലയും ഉപ്പും ചേര്‍ത്ത ഒരു ജാതി പാനിയം നാലഞ്ച്‌ ഗ്ലാസുകളും നിരവധി കുപ്പി കുടിവെള്ളവും അകത്താക്കിയട്ടും ദാഹം പിന്നെയും ബാക്കി.
ഷാഹിദ്‌ കപൂറിന്റെ ഉദ്‌ഘാടന ചടങ്ങ്‌ രണ്ടു മണിവരുെ നീണ്ടു. ഇതോടെ വിശപ്പ്‌ കലശലായി. വിമാനത്തില്‍ കിട്ടിയ സാന്‍ഡ്‌ വിച്ചും കോഫിയും നല്‍കിയ ഊര്‍ജ്ജം ഇതിനകം ആവിയായി കഴിഞ്ഞു. 


ഇതിനിടെ മറ്റൊരു രസകരമായ തിക്കിലും തിരക്കിലും പെട്ടു. മറ്റൊന്നിനുമല്ല. ഇന്ത്യയിലെ പലഭാഗത്തു നിന്നും വന്ന മാധ്യമപ്രവര്‍ത്തകര്‍ രജിസ്‌ട്രേഷനും ഗിഫ്‌റ്റിനും വേണ്ടി ഇടിച്ചു കയറുന്നത്‌ .ഞങ്ങള്‍ മലയാളികള്‍ അന്തിച്ചു നോക്കി നിന്നു. ആകെ കിട്ടുന്നത്‌ ഒരു ബനിയനും ക്യാപും .ഇതിനു വേണ്ടിയാണ്‌ ഇടിപിടി.
ഉദ്‌ഘാടന ചടങ്ങിനു ശേഷം ഭക്ഷണം ബുഫെയായി നിരത്തിയതോടെ അവിടെയും കൂട്ടയിടി. അതോടെ ഭക്ഷണ മോഹം വേണ്ടെന്നു വെച്ചു. രണ്ടു ചപ്പാത്തിയും ദാലും ലസിയും ചേര്‍ത്ത്‌ ഒതുക്കി. ഡെസേര്‍ട്ട്‌ സെഷനില്‍ ചെന്നപ്പോള്‍ അവിടെ പെരുന്നാള്‍ ഒടുക്കം. അതോടെ എന്റെ പ്രതീക്ഷ അവിടെയും ഐസ്‌ക്രിം പോലെ അലിഞ്ഞുപോയി.
വടക്കെ ഇന്ത്യയിലെ ഭക്ഷണങ്ങളില്‍ പൊതുവായി മസാല വളരെ അധികം ചേര്‍ക്കും. എരിവും പുളിയും കുറവും. നല്ല പുളിയിട്ടുവെച്ച മീനും ബീഫ്‌ ഉലര്‍ത്തിയതും കഴിച്ച മലയാളി തോല്‍ക്കുന്നത്‌ ഹിന്ദുസ്ഥാനിയുടെ ഈ ഭക്ഷണ ശീലം അനുഭവിക്കേണ്ടി വരുമ്പോഴാണ്‌. പനീര്‍ കൊണ്ടുള്ള വിഭവം ആണ്‌ സ്ഥിരം എനിക്ക്‌ ഒ്‌ട്ടും സഹിക്കാന്‍ കഴിയാതെ വരുന്നത്‌.
ഭക്ഷണം കഴിഞ്ഞതോടെ പിന്നെ അടുത്ത പരിപാടിയിലേക്കു നീങ്ങാന്‍ തീരുമാനിച്ചു. ഇനി നേരെ ഡല്‍ഹിയിലേക്ക്‌ .ബിഎം.ഡ്‌ബ്ലിയുവിന്റെ ചടങ്ങിനു വന്നവര്‍ എല്ലാം അടുത്ത ഫ്‌ളൈറ്റില്‍ നാട്ടിലേക്കു മടങ്ങി.ഞങ്ങള്‍ മൂന്നുപേര്‍ മാത്രം ഡല്‍ഹി ഒന്നു കാണാതെ മടങ്ങുന്നത്‌ ഒട്ടും ശരിയാകില്ലെന്ന നയത്തിലായിരുന്നു. അതിനുവേണ്ടി റിട്ടേണ്‍ ടിക്കറ്റ്‌ 29ലേക്കു വാങ്ങിയിരുന്നു. പക്ഷേ കീശയില്‍ ഒതുങ്ങുന്ന തുകയക്ക്‌ ഡല്‍ഹിയില്‍ എവിടെ തലചായ്‌ക്കാന്‍ മുറികിട്ടും. ഇതിനകം ഡല്‍ഹിയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ സഹായം തേടിയിരുന്നു. ചിലര്‍ സഹായിക്കാമെന്നു ഏറ്റെങ്കിലും പിന്നീട്‌ പൊടിപോലും കണ്ടെത്താനായില്ല.ഒടുവില്‍ ഡല്‍ഹിയിലെ മലയാളികളുടെ ആശ്രയമായ പണിക്കേഴ്‌സ്‌ ട്രാവല്‍സ്‌ ഉടമ മോഹന്‍ സഹായം ചെയ്യാമെന്നറിച്ചു. അതോടെ ഞങ്ങള്‍ മൂന്നുപേര്‍ നേരെ കരാള്‍ ബാഗിലെ പണിക്കേഴ്‌സ്‌ ട്രാവല്‍സിന്റെ ഓഫീസിലേക്ക്‌

Comments

Popular Posts