GOAN DIARY- PARTY TIME

ഗോവയില്‍ ഏകദിന സൈറ്റ്‌ സീയിങ്‌ യാത്ര ഒരിക്കലും മിസ്‌ ചെയ്യരുത്‌.
ബസിലും കാറിലും യാത്രചെയ്യാന്‍ 10 ഉം 20 കിലോമീീറ്ററുകള്‍  വേണ്ടി വരുമ്പോള്‍ ടൂര്‍ പാക്കേജില്‍ വളരെ ചുരുങ്ങിയ ചെലവില്‍ പ്രധാന സ്ഥലങ്ങള്‍ ചുറ്റിയടിക്കാം. ഒരു സൈറ്റ്‌ സീയിങ്‌ യാത്രയ്‌ക്ക്‌ കേവലം 350 രൂപ മാത്രം
 എന്നാല്‍ ഇത്‌ില്‍ പ്രധാന കുറവ്‌ ടൂര്‍ കമ്പനിയുടെ ലിസ്റ്റില്‍ വരുന്നത്‌ പ്രധാന വേദികള്‍ മാത്രമെ ഉണ്ടാകുകയുള്ളു.
ഗോവയിലെ 22 ബീച്ചുകളും കോട്ടകളും വിടാതെ കാണണമെന്നുള്ളവര്‍ക്ക്‌ വേണ്ടി ബൈക്കുകള്‍ റെന്റിനു ലഭിക്കും. ഒരു ദിവസത്തെ വാടക 300 രൂപ മുതല്‍ 600 രൂപ വരെ . . സംഗതി ത്രില്‍ ആകും. ചോദിച്ചു ചോദിച്ചു പോകണമെന്നു മാത്രം.

ഓഫ്‌ സീസണില്‍ വളരെ ചുരുങ്ങിയ ചാര്‌ജ്‌ മാത്രമെ സൈറ്റ്‌ സീയിങ്‌ യാത്രയ്‌ക്കു വരുകയുള്ളു.
രണ്ടു തരത്തിലാണ്‌ ഇവിടെ സൈറ്റ്‌ സീയിങ്‌. ഒന്ന്‌ സൗത്ത്‌ ഗോവയിലേക്കും മറ്റൊന്ന്‌ നോര്‍ത്ത്‌ ഗോവയിലേക്കും.

രാവിലെ 9.30 മുതല്‍ വൈകിട്ട്‌ 5.30 വരെ. സൈറ്റ്‌ സീയിങ്‌ യാത്രകള്‍ പനാജിയില്‍ (പഞ്ചിം) നിന്നാണ്‌ തുടക്കം . നിരവധി ടൂര്‍ ഏജന്‍സികള്‍ പനാജിയില്‍ ലഭ്യമാണ്‌.
ഏകദിന സൈറ്റ്‌ സീയിങ്‌ ടൂര്‍ പാക്കേജിന്‌ ഒരാള്‍ക്ക്‌ കേവലം 350 രൂപ മാത്രം. എന്നാല്‍ സ്‌നോ പാര്‍ക്ക്‌, ബോട്ട്‌ യാത്രയ്‌ക്ക്‌ തുക വേറെ നല്‍കേണ്ടി വരും. സ്‌നോ പാര്‍ക്കില്‍ കയറുന്നതിനു 500 രൂപ ഇത്‌ അല്‍പ്പം കത്തിയാണ്‌. എന്നാല്‍ ബോട്ട യാത്രയ്‌ക്ക്‌ 350 രൂപ മാത്രം. ബോട്ടില്‍ ബിയറും സ്‌നാക്‌സും സുലഭം. സിഗരറ്റ്‌ വലിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കു സ്‌മോക്കിങ്‌ സോണ്‍ ലഭ്യം.
ഒന്നര മണിക്കൂര്‍ നീളുന്ന ബോട്ട്‌ യാത്ര അവിസ്‌മരണീയം. ടൂറിസ്‌റ്റുകള്‍ ഏറെയും വടക്കേ ഇന്ത്യയില്‍ നിന്നും ഗോവ ആസ്വദിക്കാനെത്തുന്നു. . പ്രായം ഇവിടെ ഒരു തടസമില്ലാതെ എല്ലാവരും യാത്ര ഡാന്‍സ്‌ ചെയ്‌തും മദ്യപിച്ചു ആസ്വദിക്കുന്നു. .
പൊതു സ്ഥലത്ത്‌ സിഗരറ്റ്‌ വലിക്കുന്നത്‌ കുറ്റകരമാണെങ്കിലും ബീച്ചിനോട്‌ ചേര്‍ന്നുള്ള ബാറുകളില്‍ ഇത്‌ ബാധകമല്ല. ബിയര്‍ ആസ്വദിച്ചു പുക വലിച്ചു അസ്‌തമയ സൂര്യനെ ബീച്ചുകളില്‍ ഇരുന്നും വേണമെങ്കില്‍ കിടന്നും കാണുവാന്‍ സൗകര്യമുണ്ട്‌. ബിയറിന്‌ (കിങ്‌ ഫിഷര്‍ സ്‌ട്രേങിന്‌) 100 രൂപ മാത്രം.
പുറത്ത്‌ 70 രൂപയും.
മലയാളിക്ക്‌ കൂടെ വരുന്നവരോട്‌ സംസാരിക്കുന്നതില്‍ പ്രധാന തടസം ഭാഷയാണ്‌. എന്നാല്‍ ഹിന്ദി കുച്ച്‌ കുച്ച്‌ അറിയാവുന്നവര്‍ക്ക്‌ നോ പ്രോബ്ലം.വിലക്കുകളില്ലാതെ ലോകം .. പൊലീീസിന്റെ ഒരു ശല്യവും ഇല്ല.സ്വാതന്ത്യം എന്താണെന്നു ഇവിടെ എത്തിയാല്‍ അനുഭവിച്ചറിയാം. ഇവിടെ ജനിച്ചവര്‌ എത്ര ഭാഗ്യവാന്മാര്‍ എന്ന്‌ ഒരു നിമിഷം ചിന്തിച്ചുപോകും


 .




 








Comments

Popular Posts