GOAN DIARY -BASILICA OF BOM JESUS (St Francis Xavier church)
നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഗോവയിലെ അതിപുരാതമായ ശൗരാര് പുണ്യാളന്റെ പള്ളി ഇന്ന് ഇന്ത്യന്‍ ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റിയുടെ കീഴിലാണ്. അതുകൊണ്ടു തന്നെ സഭയ്‌ക്ക് അറ്റകുറ്റപണികള്‍ നടത്താന്‍ കഴിയുന്നില്ല. ജീര്‍ണിച്ച നിലയില്‍ കേവലം ഇന്ത്യയിലെ ഏതൊരു ചരിത്ര സ്‌മാരകങ്ങളുടേയും നിലയിലാണ്
ഗോവന്‍ ടൂര്‍ ഗൈഡില്‍ പോലും സെന്‍് ഫ്രാന്‍സിസ് സേവ്യറിന്റെ
പള്ളിയ്‌ക്ക് വേണ്ട പ്രാധാന്യം ഇന്ന് നല്‍കുന്നില്ല. ഓള്‍ഡ് ഗോവയില്‍ ഏറ്റവും
അധികം ടൂറിസ്‌റ്റുകള്‍ എത്തുന്നത് പള്ളി കാണുന്നതിനാണ്. പള്ളിയിലെ
തിരുക്കര്‍മ്മങ്ങളില്‍ ക്രിസ്‌ത്യാനികള്‍ക്കു മാത്രമെ പ്രവേശനമുള്ളു.
അന്യമത്സസ്ഥര്‍ കയറുകയും തിരുവോസ്‌തി വാങ്ങുന്നതിനും ഇടയാക്കരുതെന്ന ലക്ഷ്യത്തോടെ
പള്ളിയുടെ കുര്‍ബാന നടക്കുന്ന അള്‍ത്താരയുടെ മുന്‍ഭാഗം
കെട്ടിത്തിരിച്ചിട്ടുണ്ട്.
വേളാങ്കണ്ണയിലെ പോലെ വിശുദ്ധ കുര്‍ബാനയയില്‍
എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയില്ല. എന്നത് വളരെ ആശ്വാസകരം, നിയന്ത്രണം
ഏര്‍പ്പെടുത്തിയത് വിശ്വാസ സംരക്ഷണത്തിനുകൂടി സഹായകരം.
ക്രൈസ്‌തവരും
ലത്തീന്‍ കത്തോലിക്കരുമായ അന്യസംസ്ഥാനക്കാര്‍ക്കും വിശുദ്ധ കുര്‍ബാനയില്‍
പങ്കുചേരാം. വൈകിട്ട 4.30 മുതല്‍ 5.30 വരെയാണ് വൈകിട്ടത്തെ കുര്‍ബാന.
വിശുദ്ധന്റെ ഭൗതിക ശരിരം ഇന്ന് എല്ലുമാത്രമായി ചുരുങ്ങി.. അള്‍ത്താരയുടെ
മുകളിലാണ് വിശുദ്ധന്റെ ദിവ്യശരീരം സ്ഥാപിച്ചിരിക്കുന്നത്.
ഫോട്ടോ
എടുക്കുന്നത് ഇവിടെ വിലക്കിയട്ടുണ്ട്.
കൊങ്കണി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് വിശുദ്ധ കുര്‍ബാന.
(ലിങ്ക് നോക്കുക)
https://www.churchtimings.com/basilica-jesusof-bom--old-goa/
Comments
Post a Comment