GOAN DAIRY - FENI, FOOTBALL, AND ....ALEMAO
ഫുട്‌ബോളും ഫെനിയുും പിന്നെ ചര്‍ച്ചില്‍ അലിമാവോയും
ഗോവന്‍ രാഷ്ട്രീയത്തിലും ഗോവയുടെ സിരകളില്‍ നിറയുന്ന ഫുട്‌ബോളിലും ഒരു കാലത്ത് നിറഞ്ഞു നിന്ന നേതാവായ ചര്‍ച്ചില്‍ അലിമാവോയിലൂടെയാണ് ഗോവ ആധൂനിിക ഇന്ത്യന്‍ രാഷ്ട്രീയത്തതില്‍ എത്തിയത്,വിവാദ നായകനായ അലിമാവോ തന്നെയാണ് ഇന്നും സൂപ്പര്‍ സ്റ്റാര്‍.
അലിമാവോ സൗത്ത് ഗോവയിലെ ബെനോളിന്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ഗോവന്‍ മുഖ്യമന്ത്രിയും പിന്നീീട് ലോക സഭ എംപിയായും എത്തിയത്. വാസ്‌കോയിലാണ് അദ്ദേഹത്തിന്റെ ജന്മദേശം 19449 മെയ് 16നു ജനിച്ച അലിമാവോ ഇന്ന് ഗോവന്‍ രാഷ്ടട്രീയത്തതില്‍ ഉണ്ടോ എന്ന് വ്യക്തമല്ല. ഗോവന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാപകന്‍ . പിന്നീട് കോണ്‍ഗ്രസിലും തൃണമൂല്‍ കോണ്‍ഗ്രസിലും പയറ്റി. ഫുട്‌ബോളില്‍ എന്ന പോലെ അദ്ദേഹത്തിന് പലപ്പോഴും മഞ്ഞയും ചുവപ്പും കാര്‍ഡ് സ്വീകരിക്കേണ്ടി വന്നു. രാഷ്ട്രീയ ടാക്ലിങ്ങിനിടെ പരുക്കും. ഗോവന്‍ രാ്‌ഷ്ടീീയത്തിലെ ഡോണ്‍ ആയും അറിയപ്പെട്ടു
രാഷ്ട്രീയത്തിലലേറെ ഫുട്‌ബോളിനെ സ്‌നേഹിച്ച ചര്‍ച്ചില്‍ അലിമാവോയയുടെ ചര്‍ച്ചില്‍ ബ്രദേഴ്‌സ് എന്ന വിഖ്യാത ഇന്ത്യന്‍ ഫുട്‌ബള്‍ ടീമിന്റെ സ്ഥാപകനും അദ്ദേഹമാണ് . ഇന്ന് അദ്ദേഹത്തിന്റെ മകളാണ്‌് (വാല്‍സാര്‍്‌ക അലിമാവോ) ് ടീമിന്റെ സിഇഒ. ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ സ്വന്തമായ ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ സൗന്ദര്യം ആരെയും ആകര്‌ഷിക്കും. ഐഎസ്‌എല്‍ കോവിഡ് കാലത്ത് ഗോവയില്‍ മാത്രം ഒതുങ്ങിയ വര്‍ഷം വാസ്‌കോയായിരുന്നു മുഖ്യ വേദി. സൗത്ത് ഗോവയിലെ ഡാംബോളിനും ഇന്ത്യന്‍ ഫുട്‌ബോളില്‍ അക്കാലത്താണ് ശ്രദ്ധിക്കപ്പെട്ടത് .
ഇന്ത്യന്‍ ഫുട്‌ബോളിലെ ബ്രസീല്‍ എന്നു തന്നെ ഗോവന്‍ ഫുട്‌ബോളിനെ വിശേഷിപ്പിക്കാം. ചടുലമായ കേളി ശൈലി . എത്രയോ മികച്ച ഫുട്‌ബോള്‍ താരങ്ങളെയാണ് ഗോവ ഇന്ത്യന്‍ ഫുട്‌ബോളിനു നല്‍കിയത് ് എണ്ണിയാല്‍ തീരില്ല.
ഒരുകാലത്‌് ഇന്ത്യയുടെ ഗോള്‍ വല കാത്ത ബ്രഹ്മാനന്ദ്‌് സന്‍ഗ്‌വല്‍ക്കര്‍്, ബ്രൂണോ കുടീഞ്ഞ്യോ, റോയ് ബറേറ്റോ, ഫ്രാന്‍സിസ് കൊളാക്കോ, സാവിയോ മെഡേര, അല്‍വിറ്റോ ഡിക്കൂഞ്ഞ, ക്ലൈമാക്‌സ് ലോറന്‍സ്
മൗറീഷ്യോ അല്‍ഫോണ്‍സ, ലൂയി ബറേറ്റോ, ലിസ്‌റ്റണ്‍ കൊളാക്കോ, ലക്ഷ്‌മികാന്ത് കട്ടിമണി, അല്‍വിറ്റോ ഡിക്കൂഞ്ഞ, ്‌ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, ലെനി റോ്‌ഡ്രിഗസ്, സെരിറ്റണ്‍ ഫെര്‍ണാണ്ടസ്, സാവിയര്‍ ഗാമ, റോമിറോ ഫെര്‍ണാണ്ടസ്, ഗ്ലെന്‍ മാര്‍ട്ടിന്‍്‌സ് ...... തുടങ്ങിയ എ്‌രയോ മഹാ പ്രതിഭകള്‍ . എണ്ണിയാ്‌ല്‍ അവസാനിക്കില്ല.
കൈകളില്‍ ഫെനിയും കാലില്‍ ഫുട്‌്‌ബോളുമാണ് ഗോയുടെ ലഹരി. പോര്‍ച്ചുഗലില്‍ നിന്നും എത്തിയ ഫുട്‌ബോളില്‍ ഗോവ ലഹരി കണ്ടെത്തി. ആസ്വദക്കുന്നു.
ഇന്ന് ഗോവ ക്രിക്കറ്റിലും ശ്രദ്ധനേടിയിരിക്കുന്നുവെങ്കിലും മലയാളിയെ പോലെ ഗോവയുടെ മനസ് ഇന്‌ും ഫുട്‌ബോളിലാണ്. വാസ്‌കോ ഗോവയും ചര്‍ച്ചില്‍ ബ്രദേഴ്‌സും സാല്‍ഗോക്കറും ചാലക ശക്തിയായി മുന്നിലുണ്ട്
Comments
Post a Comment